SignIn
Kerala Kaumudi Online
Friday, 12 July 2024 7.53 AM IST

അദ്ധ്യാപക നിയമനം

മലപ്പുറം: അങ്ങാടിപ്പുറത്ത് പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ ടെക്നിക്കൽ ഹയർസെക്കന്ററി സ്‌ക്കൂളിൽ കായികാദ്ധ്യാപക തസ്തികയിലേക്ക് മാസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 19ന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോയും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 85470 21210. മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലത്തിൽ വിവിധ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. 20ന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾ www.kvmallapuram.kvs.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0483 2734963, 9037910408.

മിഷൻ വാത്സല്യ : പരിശീലകരെ നിയമിക്കുന്നു

മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി 2024-25 അദ്ധ്യായന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് പരിശീലകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം/ ബിരുദം, രണ്ടു വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം/ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾ, കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവുമുള്ളവർ. 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും 26ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9020290276, 9061428935

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, TEACHER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.