കൊച്ചി: രാജ്യത്തെ പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്സ് ബക്രീദ്, ഫാദേഴ്സ് ഡേ എന്നിവയോട് അനുബന്ധിച്ച് മെഗാ ബൊണാൻസ ഓഫർ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങൾ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങൾ വാങ്ങമ്പോൾ സവിശേഷമായ ഓഫറാണ് കല്യാൺ ജുവലേഴ്സ് നൽകുന്നത്.
ജൂൺ 30 വരെയുള്ള കാലയളവിൽ എല്ലാ ആഭരണങ്ങളുടെയും പണിക്കൂലിയിൽ 50 ശതമാനം ഇളവുണ്ട്. വിപണിയിലെ ഏറ്റവും താഴ്ന്ന കല്യാൺ സ്പെഷ്യൽ ഗോൾഡ് റേറ്റിലാകും സ്വർണാഭരണങ്ങൾ ലഭിക്കുക.
ഉപഭോക്തൃ കേന്ദ്രീകൃതമായ ഉദ്യമങ്ങളും പുതുമയാർന്ന പരിപാടികളും അവതരിപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത സംതൃപ്തി സമ്മാനിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഈ ഉത്സവകാലത്ത് ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം സവിശേഷമായ മൂല്യം കണ്ടെത്തുന്നതിനും ഉപയോക്താക്കൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |