SignIn
Kerala Kaumudi Online
Friday, 13 September 2024 10.10 AM IST

ആരും നീ ആരു നീ, ചിത്തിനി വീഡിയോ ഗാനം

Increase Font Size Decrease Font Size Print Page

chithni


അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം) പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു.
ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച " ആരും നീ ആരു നീ ആരാണ് നീ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന " ചിത്തിനി " ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും .
ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ്‌ വർമ്മ, സുരേഷ് എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു.നാല് ഗാനങ്ങളാണ് ചിത്രത്തിൽ.
സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ചിത്രത്തിലെ ഒരു ഫോക്ക് ഗാനത്തിന് വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.
ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ,പ്രമോദ് വെളിയനാട്,രാജേഷ് ശർമ്മ,ഉണ്ണിരാജ, അനൂപ്‌ ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സൻ,അമ്പിളി അംബാലി എന്നിവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം-രതീഷ്‌ റാം
പി. ആർ. ഒ എ .എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.