മലപ്പുറം: കേരള പുലയർ മഹാസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന നേതൃത്വ പഠനക്യാമ്പ് മലപ്പുറത്ത് നടന്നു. കെ.പി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി വി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സാവിത്രി തിരൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ വി. ബാബുവും സംഘടന പ്രവർത്തകനും പോസിറ്റീവ് ചിന്തയും എന്ന വിഷയത്തിൽ മോഹനൻ നിലമ്പൂരും പട്ടിക ജാതി പട്ടിക വർഗ്ഗ സമുദായങ്ങളും ഭരണഘടനയും എന്ന വിഷയത്തിൽ സി. രാജനും കെപിഎംഎസും സമകാലീന രാഷ്ട്രീയവും എന്ന വിഷയത്തിൽ സെക്രട്ടറിയേറ്റ് മെമ്പർ വേണഗോപാൽ മനയത്തും പട്ടിക ജാതി പട്ടിക വർഗ്ഗ സമുദായങ്ങളും സാഹിത്യവും എന്ന വിഷയത്തെ അധികരിച്ച് നയലപം മാസിക എഡിറ്റർ എ.പി.കുഞ്ഞും ക്ലാസുകൾ എടുത്തു. കെ.പി.എം.എസ് ജില്ലാ സെക്രട്ടറി ചന്ദ്രൻ പരിയാപുരം സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സി.പി.മുരളി കുളത്തൂർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |