SignIn
Kerala Kaumudi Online
Thursday, 18 July 2024 12.03 PM IST

ഈദ്ഗാഹ് സംഘടിപ്പിച്ചു

വർക്കല : പ്രതിസന്ധികളെയും പ്രയാസങ്ങളെയും സഹനം കൊണ്ടും വിനയം വരിച്ചും അതിജയിക്കേണ്ടതുണ്ടെന്നും വർഗീയതയും തീവ്രവാദവും ഒരുപോലെ അപകടമാണെന്നും വടശ്ശേരിക്കോണം സലഫി മസ്ജിദ് ചീഫ് ഇമാം ഷാഹുൽഹമീദ് അൻവരി അഭിപ്രായപ്പെട്ടു.കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) വടശേരിക്കോണം യൂണിറ്റിന്റെയും സലഫി മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം ബലിപെരുന്നാൾ സന്ദേശം നൽകുകയായിരുന്നു ഇമാം.യുദ്ധക്കെടുതികൾക്ക് ഇരയാകുന്ന പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള പാലസ്തീൻ ജനതയ്ക്ക് വേണ്ടിയും,കുവൈത്ത് - മൻഗഫിലെ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക്‌ വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി. സ്ത്രീകൾ അടക്കം നിരവധി വിശ്വാസികൾ ബലിപെരുന്നാൾ നമസ്കാരത്തിലും ഖുതുബയിലും പങ്കെടുത്തു.റിലീഫ് പ്രവർത്തനങ്ങൾ, ഉളുഹിയ കർമ്മം എന്നിവ ഇക്കൊല്ലവും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.