കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 27ന് അഭിമുഖം നടക്കും. പ്ലസ്ടു, അല്ലെങ്കിൽ അതിൽ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്ധ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ എല്ലാ ഉദ്യോഗാർത്ഥികളും 27ന് രാവിലെ 10.30ന് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
നൈപുണ്യ പരിശീലനവും വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കൂടാതെ കരിയർ കൗൺസലിംഗ് ക്ലാസുകളും ഉദ്യോഗാർത്ഥികൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ ഒരുക്കിയിരിക്കുന്നു. ഫോൺ: 8281359930, 04742740615.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |