SignIn
Kerala Kaumudi Online
Saturday, 27 July 2024 4.08 AM IST

മലയാളികളുടെ പ്രിയ നടൻ ഡിവോഴ്‌സിലേക്ക്? വിശ്വസിക്കാനാകാതെ ആരാധകർ, പ്രതികരിച്ച് ഭാര്യ

divorce

അടുത്തിടെയായി വിവാഹ മോചന കേസുകൾ കൂടിവരികയാണ്. സിനിമാ മേഖലയിലും ഡിവോഴ്സ് കേസുകൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജിവി പ്രകാശ് കുമാർ -സൈന്ധവി,​ ദിലീപ് - മഞ്ജു വാര്യർ, മനോജ് കെ ജയൻ - ഉർവശി, ധനുഷ് - ഐശ്വര്യ രജനികാന്ത്, അമീർ ഖാൻ - കിരൺ റാവു തുടങ്ങി നിരവധി താരങ്ങളാണ് വിവാഹ മോചിതരായത്.

അടുത്തിടെ നടൻ വിജയ് വിവാഹ മോചനം നേടാൻ പോകുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മലയാളികളടക്കമുള്ളവരുടെ പ്രിയ താരമായ ജയം രവിയും ഭാര്യ ആരതിയും ഡിവോഴ്‌സ് ആകാൻ പോകുന്നുവെന്ന രീതിയിലുള്ള കിംവദന്തികളാണ് ഇപ്പോൾ പുറത്തുവരുന്നത്.


2009ലായിരുന്നു ഇവരുടെ വിവാഹം. മാതൃകാ ദമ്പതികൾ എന്ന് ആരാധകർ കരുതിയിരുന്നവരാണ് ജയം രവിയും ആരതിയും. ഇരുവരും പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരുമാണ്. അങ്ങനെയുള്ള ദമ്പതികൾ വിവാഹ മോചനം തേടിയെന്ന റിപ്പോർട്ടുകൾ ആരാധകർക്കും വിശ്വസിക്കാനായില്ല.

റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ആരതി. ജയം രവിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'ജയം' സിനിമയുടെ ഇരുപത്തിയൊന്നാം വാർഷികത്തിന്റെ പോസ്റ്ററാണ് ഭാര്യ പങ്കുവച്ചിരിക്കുന്നത്. അതിനാൽത്തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നുറപ്പിച്ചിരിക്കുകയാണ് ആരാധകർ.


ജയം രവിയുടെ സിനിമ ജീവിതത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ് 'ജയം'. ഈ സിനിമ ഹിറ്റായതിന് പിന്നാലെ അദ്ദേഹത്തിന്റെ താരമൂല്യം കുത്തനെ ഉയർന്നു. മാത്രമല്ല അതോടെ മോഹൻ രവി, ജയം രവിയാവുകയും ചെയ്‌തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIVORCE, JAYAMRAVI, WIFE, MOVIE, ACTOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.