കട്ടപ്പന: ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് നെറ്റ്വർക്കായ മൈജി ഫ്യൂച്ചർ ഷോറൂം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. സിനിമാതാരം നിഖില വിമൽ ഷോറൂം ഉദ്ഘാടനം നിർവ്വഹിച്ചു. കട്ടപ്പന ചെന്നാട്ടുമറ്റം ജംഗ്ഷനിൽ ആണ് ഷോറൂം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ ബോൾ ഗെയിമിലൂടെ ആറ് ശതമാനം മുതൽ നൂറു ശതമാനം വരെ ഡിസ്കൗണ്ടിലോ സൗജന്യമായോ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ സ്വന്തമാക്കാനും ആദ്യം ഷോറൂമിലെത്തിയ 235 പേർക്ക് ഏറ്റവും വിലക്കുറവിൽ റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടി.വി, മൊബൈൽ ഫോൺ തുടങ്ങിയവ സ്വന്തമാക്കാനുമുള്ള അവസരവും ഉണ്ടായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ലക്കി ഹവർ കോണ്ടെസ്റ്റ്, ജൂലൈ 22 വരെ ഷോറൂം സന്ദർശിക്കുന്ന 3 ഭാഗ്യശാലികൾക്ക് വിസിറ്റ് ആൻഡ് വിൻ നറുക്കെടുപ്പിലൂടെ വാഷിംഗ് മെഷീൻ, ടി.വി, എയർ ഫ്രയർ എന്നിങ്ങനെ സമ്മാനങ്ങൾ, സ്പെഷ്യൽ വിലക്കുറവ്, ഡിസ്കൗണ്ടുകൾ, ലേറ്റ് നൈറ്റ് ഷോപ്പിംഗും ഒരുക്കിയിട്ടുണ്ടായിരുന്നു. അതിവേഗ ഫിനാൻസ് സൗകര്യം, എക്സ്റ്റന്റഡ് വാറന്റി, പ്രൊട്ടക്ഷൻ പ്ലാൻ, എക്സ്ചേഞ്ച് ഓഫർ, റിപ്പയർ ആൻഡ് സെർവീസ് കെയർ എന്നിങ്ങനെ എല്ലാ മൂല്യവർധിത സേവനങ്ങളും കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂമിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |