ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും സാന്ത്വനം വനിതാവേദിയും സംയുക്തമായി നടത്തുന്ന വിദ്യാകിരണം പരിപാടി ഇന്ന് രാവിലെ 10.30ന് സാന്ത്വനം അങ്കണത്തിൽ നടക്കും. ചേപ്പാട് പഞ്ചായത്തിൽ പ്ലസ് ടു വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കും. സുമാ ശശാങ്കൻ അധ്യക്ഷയാകും.ആലപ്പുഴ ജില്ലാപഞ്ചായത്ത് വികസനകാര്യ സമിതിചെയർപേഴ്സൺ ബിനുഐസക് രാജു ഉദ്ഘാടനം ചെയ്യും.കായംകുളം ഡിവൈ.എസ്.പി അജയനാഥ് വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ചെയ്യും. ഡോ.സജിത്ത് എവൂരേത്ത് വിദ്യാഭ്യാസ സന്ദേശം നൽകും. കട്ടപ്പന എ.ഇ.ഒ എൻ.മായ. സ്പോൺസർഷിപ്പ് ഉദ്ഘാടനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |