SignIn
Kerala Kaumudi Online
Wednesday, 10 July 2024 11.11 AM IST

35 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനം

p

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഓപ്പറേറ്റർ, യൂണിവേഴ്സിറ്റികളിൽ സിസ്റ്റം മാനേജർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന), ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങി 35 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി, എൻഡോക്രൈനോളജി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ - ടർണിംഗ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അറ്റൻഡർ തുടങ്ങിയവയും ഉൾപ്പെടുന്നു.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പ്ലംബർ (കാറ്റഗറി നമ്പർ 715/2023),​ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ പ്രൊജക്ഷൻ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 695/2023),​ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റിൽ അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 3, സൊസൈറ്റി കാറ്റഗറി) - ഒന്നാം എൻ.സി.എ.- എൽ.സി/ആംഗ്ലോ ഇന്ത്യൻ (കാറ്റഗറി നമ്പർ 283/2023),​ കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ) ക്ലാർക്ക് (പാര്‍ട്ട് 1, 2) (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 262/2023, 263/2023),​ കേരള വാട്ടർ അതോറിട്ടിയിൽ സർവ്വേയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 683/2023),​ കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അസിസ്റ്റന്റ്/കാഷ്യർ (പാർട്ട് 1- ജനറൽ കാറ്റഗറി, പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 95/2023, 96/2023),​ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിൽ അസിസ്റ്റന്റ് (പാർട്ട് 2, സൊസൈറ്റി കാറ്റഗറി)- ഒന്നാം എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 549/2023),​ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിൽ അസിസ്റ്റന്റ് (പാർട്ട് 2, സൊസൈറ്റി കാറ്റഗറി)- ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 547/2023) എന്നി തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും.


ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 701/2023),​ കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (പാർട്ട് 1- ജനറൽ കാറ്റഗറി, പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 300/2023, 301/2023),​ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.) (പാർട്ട് 1- ജനറൽ കാറ്റഗറി, പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 691/2023, 692/2023). കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ (ജനറൽ കാറ്റഗറി) - എൻ.സി.എ - ഒ.ബി.സി (കാറ്റഗറി നമ്പർ 456/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.