SignIn
Kerala Kaumudi Online
Thursday, 11 July 2024 5.36 PM IST

മാസം 2,272 രൂപ മാറ്റിവച്ചു; പ്രവാസിയുടെ കൈയിലെത്തിയത് 2.27 കോടി, കോടീശ്വരനാകാൻ എളുപ്പവഴി

nagendram-borugadda

യുഎഇ: ഓരോ മാസവും 100 ദിർഹം (2,272 രൂപ) മാറ്റിവച്ച പ്രവാസി ഇനി കോടീശ്വരൻ. ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദ്രം ബൊരുഗഡയാണ് നാഷണൽ ബോണ്ട് നറുക്കെടുപ്പിൽ കോടീശ്വരനായത്. 2.27 കോടി അതായത് പത്ത് ലക്ഷം ദിർഹമാണ് നാഗേന്ദ്രം ബൊരുഗഡയ്‌ക്ക് സമ്മാനമായി ലഭിച്ചത്.

46 കാരനായ നാഗേന്ദ്രം ബൊരുഗഡ ഇലക്ട്രീഷ്യനാണ്. 2017ലാണ് അദ്ദേഹം യു എ ഇയിലെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നാഗേന്ദ്രം ബൊരുഗഡ. പതിനെട്ടുകാരിയായ മകളുടെയും പതിനാലുകാരനായ മകന്റെയും ശോഭന ഭാവിക്കുവേണ്ടി നാഗേന്ദ്രം കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ അതിന് ഫലം കിട്ടുകയും ചെയ്‌തു.

2019തൊട്ട് കിട്ടുന്ന ശമ്പളത്തിൽ നിന്ന് മാസം 100 ദിർഹം നാഷണൽ ബോണ്ടിൽ നിക്ഷേപിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് രണ്ട് കോടി രൂപ നറുക്കെടുപ്പിലൂടെ തേടിയെത്തിയത്. ഇത് ശരിക്കും അപ്രതീക്ഷിതമാണെന്നാണ് ഈ നാൽപ്പത്തിയാറുകാരൻ പറയുന്നത്.

'എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനുമാണ് ഞാൻ യുഎഇയിൽ വന്നത്. ഈ സമ്മാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാനും എന്റെ അഭിലാഷങ്ങൾ നിറവേറ്റാനും നാഷണൽ ബോണ്ടുകൾ എനിക്ക് അവസരം നൽകി,' ബോറുഗദ്ദ പറഞ്ഞു. നറുക്കെടുപ്പ് വഴി ഇതിനുമുമ്പും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കോടീശ്വരന്മാരായവർ ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, PRAVASI, UAE, NATIONALBONDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.