കൊല്ലം: മാമ്പള്ളി ജി.ആർ.രഘുനാഥൻ രചിച്ച 'അറിവിൻ പൊരുൾ 'എന്ന ആദ്ധ്യാത്മിക കാവ്യ സമാ ഹാരത്തിന്റെ പ്രകാശനം ജീവകാരുണ്യ പ്രവർത്തകയായ സന്ധ്യ ജയേഷിന് നൽകി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മീഭായി നിർവഹിച്ചു. അമിതമായ ബന്ധനങ്ങളിൽ നിന്ന് മാനവരാശിയെ മോചിപ്പിക്കാനും അതിലൂടെ ലോക സമാധാനം കൈവരിക്കാനുമുള്ള ശാന്തി മന്ത്രമാണ് സനാതന ധർമ്മമെന്ന് ഗൗരി ലക്ഷ്മീഭായി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പള്ളിച്ചലുള്ള ബ്രഹ്മാകുമാരീസ് ആസ്ഥാനമായ ശിവ ചിന്തൻ ഭവനിൽ നടന്ന ചടങ്ങിൽ രാജയോഗ സെന്റർ ഡയറക്ടർ രാജയോഗിനി ബ്രഹ്മാകുമാരി മിനി അദ്ധ്യക്ഷയായി. സർവശിക്ഷാ അഭിയാൻ മുൻ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ജി.ദിവാകരൻ പുസ്തകം പരിചയപ്പെടുത്തി. പ്രണവം ഷീലാ മധു കാവ്യാലാപനം നടത്തി. ജെ.ഉണ്ണിക്കുറുപ്പ്, ബ്രഹ്മാകുമാരിലത, രാധാമണി, പരമേശ്വരൻ, നന്ദശ്രീ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |