SignIn
Kerala Kaumudi Online
Sunday, 14 July 2024 5.07 AM IST

170-ാമത് ഗുരുദേവ ജയന്തി ആലോചനാ യോഗം  വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 170-ാമത് ഗുരുദേവ ജയന്തി ആഘോഷത്തെക്കുറിച്ച് ആലോചിക്കുന്നതിനും ആഘോഷ കമ്മിറ്റിക്ക് രൂപം നല്‌കുന്നതിനുമായുള്ള യോഗം 29ന് വൈകിട്ട് 4ന് ശ്രീനാരായണ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പി.സുന്ദരൻ സംസാരിക്കും. കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്‌ണൻ നന്ദിയും പറയും. കൊല്ലം യൂണിയൻ ഭാരവാഹികൾ, എസ്.എൻ.ട്രസ്റ്റ്സ് ബോർഡ് അംഗങ്ങൾ, യൂണിയൻ വനിതാ സംഘം, യൂത്ത്‌മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ, സൈബർസേന ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, മൈക്രോ ക്രെഡിറ്റ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, എസ്.എൻ.ട്രസ്റ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.