SignIn
Kerala Kaumudi Online
Thursday, 18 July 2024 6.33 AM IST

തിരുവനന്തപുരത്ത് വിപുല സേവനങ്ങളുമായി അൽ മുക്താദിർ ഷോറൂം

al-muq

തിരുവനന്തപുരം: എല്ലാവിധ ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന മികച്ച സേവനങ്ങളുമായി അൽ മുക്താദിർ ഗ്രൂപ്പ് തിരുവനന്തപുരത്ത് അതിവിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി അൽ മുക്താദിർ 24 ക്യാരറ്റ് ഗോൾഡ് ബുള്യൻ എക്‌സ്‌ക്ലൂസീവ് ഷോറൂം (എക്‌സ്‌പോർട്ട് ആൻഡ് ഇമ്പോർട്ട്), അൽ ഖാദിർ ഗോൾഡ് ആൻഡ് ഡയമണ്ട് ജുവലറി ഷോറൂം, അൽ മുക്താദിർ വെഡിംഗ് ജുവലറി ഷോറൂം എന്നിവയുടെ ഉദ്ഘാടനം ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലാ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവി, അൽ മുക്താദിർ ഗോൾഡ് മാനുഫാക്ചറിംഗ് ആൻഡ് ഹോൾസെയിൽ ജുവലറി ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം എന്നിവർ ചേർന്ന് നിർവഹിച്ചു.

മുഖ്യാതിഥികളായി സുന്ന എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൽ ട്രസ്റ്റ് ചെയർമാൻ മൗലാന മുഹമ്മദ് അയൂബ് നദ്‌വി, മുക്താദിർ ജുവലറി ട്രേഡിംഗ് കമ്പനി എൽ.എൽ.സി അസിസ്റ്റന്റ് ഗ്ലോബൽ ജനറൽ മാനേജർ ബ്രാഹിം യാഖൂത്, അൽ മുക്താദിർ ഗ്രൂപ്പ് ഗ്ലോബൽ ജനറൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട്, അസിസ്റ്റന്റ് ഗ്ലോബൽ ജനറൽ മാനേജർ നാസർ അൽഹാദി, കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ എന്നിവർ പങ്കെടുത്തു.
ഈദുൽ അദ്ഹ ബിഗ് ഓഫറായിരുന്ന ഇന്നോവ ഹൈക്രോസ് കാറിന്റെ നറുക്കെടുപ്പ് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കൊല്ലം കരുനാഗപ്പള്ളി അൽ ഗനിയിൽ നിന്ന് സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്ത നവാസിനാണ് ഇന്നോവ കാർ സമ്മാനം ലഭിച്ചത്.

ഭാഗ്യവധുവിന് ഇരട്ടി സ്വർണം സമ്മാന നറുക്കെടുപ്പ് ഇബ്രാഹിം യാഖൂത് നിർവഹിച്ചു. ഒന്നാം സമ്മാനമായ വാങ്ങുന്ന ണത്തിനൊപ്പം സ്വർണം തൃശ്ശൂർ അർ മാൻ നിന്നും പർച്ചേസ് ചെയ്ത കോഴിക്കോട് സ്വദേശി സി. പി ചന്ദ്രനും, രണ്ടാം സമ്മാനമായ പകുതി സ്വർണം കൊല്ലം അൽ ബാസിതിൽ നിന്ന് പർച്ചേസ് ചെയ്ത ഷെഹിനയ്ക്കും മൂന്നാം സമ്മാനമായ 25 ശതമാനം തിരുവനന്തപുരം അൽ ഷക്കൂറിൽ നിന്ന് വാങ്ങിയ അബു ഷെഹ്മാനും ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.