SignIn
Kerala Kaumudi Online
Thursday, 18 July 2024 3.17 AM IST

മീര നന്ദൻ ഗുരുവായൂരിൽ വിവാഹിതയായി

news-photo-
ചലചിത്ര താരം മീരാനന്ദന്‍ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹിതയായപ്പോൾ

ഗുരുവായൂർ: ചലച്ചിത്ര താരം മീരനന്ദൻ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം ഇടവ സമശ്രീയിൽ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. കൊച്ചി എളമക്കര മുല്ലയിൽ നന്ദകുമാറിന്റെയും മായ നന്ദകുമാറിന്റെയും മകളാണ് മീര. അവതാരകയായി കരിയർ ആരംഭിച്ച താരം 2008ൽ ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മലയളത്തിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം വാൽമീകിയിലൂടെ തമിഴിലും 2011ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014ൽ കരോട്പതിയിലൂടെ കന്നഡയിലും അരങ്ങേറി. പുതിയമുഖം,കറൻസി,സ്വപ്നസഞ്ചാരി,സീനിയേഴ്സ്,മല്ലുസിംഗ് തുടങ്ങിയവയാണ് മീര അഭിനയിച്ച പ്രധാന ചിത്രങ്ങൾ. നിലവിൽ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ്.എമ്മിൽ ആർ.ജെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRIAGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.