കട്ടപ്പന: പള്ളിക്കവലയിലെ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ നിത്യാരാധന ചാപ്പലിൽ മോഷണം. ശനി പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്. ചാപ്പലിന്റെ ജനൽ ചില്ല് തകർത്താണ് മോഷ്ടാവ് ചാപ്പനുള്ളിൽ കയറിയത്. ചാപ്പലിൽ സൂക്ഷിച്ചിരുന്ന നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു. സി.സി. ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യം പകർന്നിട്ടുണ്ടെങ്കിലും വ്യക്തമല്ല. സംഭവത്തിൽ ഇടുക്കിയിൽ നിന്നുള്ള വിരൽ അടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡിന്റെ പരിശോധന നടന്നെങ്കിലും പൊലീസ് നായ ചാപ്പലിന്റെ പിൻവശത്ത് കൂടി പ്രധാന പാതയിലെത്തി നിന്നു. ഇതോടെ മോഷ്ടാവ് വാഹനത്തിൽ കയറി രക്ഷപ്പെട്ടെന്നാണ് അനുമാനിക്കുന്നത്. ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഹൈറേഞ്ചിൽ ദേവാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ ഉണ്ടാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |