SignIn
Kerala Kaumudi Online
Wednesday, 21 August 2024 8.18 AM IST

മാനനഷ്‌ടക്കേസിൽ മേധയ്ക്ക് 5 മാസം തടവ്

a

ന്യൂഡൽഹി : ഡൽഹി ലെഫ്റ്രനന്റ് ഗവർണർ വി.കെ. സക്‌സേന സമർപ്പിച്ച മാനനഷ്‌ടക്കേസിൽ നർമ്മദാ ബച്ചാവോ ആന്ദോളൻ നേതാവ് മേധാ പട്കറെ അഞ്ചു മാസം തടവിനും 10 ലക്ഷം പിഴയ്‌ക്കും ശിക്ഷിച്ച് സാകേത് കോടതി. പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് കടുത്ത ശിക്ഷ നൽകാത്തതെന്ന് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് രാഘവ് ശർമ്മ വ്യക്തമാക്കി. മേൽക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ 30 ദിവസത്തേക്ക് വിധി സ്റ്റേ ചെയ്‌തു. മേധ കുറ്രക്കാരിയാണെന്ന് മേയ് 24ന് കോടതി കണ്ടെത്തിയിരുന്നു.

വി.കെ. സക്‌സേന 2001ൽ അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള സന്നദ്ധസംഘടനയുടെ അദ്ധ്യക്ഷനായി പ്രവർത്തിക്കുമ്പോഴാണ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. നർമ്മദാ ബച്ചാവോ ആന്ദോളന് സക്‌സേന നൽകിയ 40,​000 രൂപയുടെ ചെക്ക് മടങ്ങിയെന്ന് മേധ ആരോപിച്ചിരുന്നു. ഹവാല ഇടപാടുകളിൽ സക്‌സേനയ്‌ക്ക് പങ്കുണ്ടെന്നും ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MEDHA PATKAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.