SignIn
Kerala Kaumudi Online
Wednesday, 21 August 2024 5.48 AM IST

കേന്ദ്രത്തിന്റെ ആശുപത്രികളിൽ സുരക്ഷ കൂട്ടാൻ നിർദേശം

h

#സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഡ്യൂട്ടി പാടില്ല

ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് എയിംസ് അടക്കം എല്ലാ കേന്ദ്രസർക്കാർ ആശുപത്രികൾക്കും ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം.

പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴി, ഇടനാഴികൾ, വെളിച്ചമില്ലാത്ത സ്ഥലങ്ങൾ, പ്രശ്‌നങ്ങളുണ്ടാകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉയർന്ന റെസല്യൂഷൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം. ഇരുണ്ട സ്ഥലങ്ങൾ രേഖപ്പെടുത്തി വെളിച്ചം ഉറപ്പാക്കണം

# സ്‌ത്രീകളുടെ വാർഡുകളിലും മറ്റും മതിയായ സുരക്ഷ ഉറപ്പാക്കണം.

# സ്‌ത്രീകളെ ഒറ്റയ്‌ക്ക് രാത്രി ഡ്യൂട്ടിക്ക് ഇടരുത്. രാത്രിയിൽ അവർക്ക് സുരക്ഷിത സഞ്ചാരം ഉറപ്പാക്കണം.
# പ്രശ്‌നങ്ങളുണ്ടായാൽ അിവേഗ പ്രതികരണത്തിനുള്ള ഏകോപനത്തിനായി കൺട്രോൾ റൂം സജ്ജീകരിക്കണം. കൺട്രോൾ റൂമിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ആശുപത്രി ജീവനക്കാരനും വേണം.
# ആശുപത്രി സുരക്ഷയ്‌ക്ക് മതിയായ പരിശീലനം ലഭിച്ച സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കണം.
# അനധികൃത പ്രവേശനം തടയാൻ സ്റ്റാഫ്, രോഗികൾ, സന്ദർശകർ എന്നിവർക്കുള്ള തിരിച്ചറിയൽ കാർഡ് കർശനമാക്കണം. ഡ്യൂട്ടിയിലുള്ള എല്ലാ ജീവനക്കാരും ഐ.ഡി കാർഡ് പ്രദർശിപ്പിക്കണം.

# ഡോക്ടർമാർ, നഴ്‌സുമാർ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ എല്ലാ ആശുപത്രി ജീവനക്കാർക്കും സുരക്ഷാ ഭീഷണികൾ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും പരിശീലനം നൽകണം.

# അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ നല്ല സുരക്ഷിതത്വമുള്ള ഡ്യൂട്ടി റൂമുകൾ ഉറപ്പാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, K
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.