കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായ് വെള്ളിയാഴ്ച സർവീസിൽ നിന്ന് വിരമിക്കും. അദ്ദേഹത്തിന് നാളെ 3.30ന് ഹൈക്കോടതിയിൽ ഫുൾ കോർട്ട് റഫറൻസ് നൽകും. ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായ് എന്നിവർ പ്രസംഗിക്കും. വഡോദര സ്വദേശിയായ ജസ്റ്റിസ് ദേശായ് 2023 ജൂലായ് 22നാണ് കേരള ഹൈക്കോടതിയിൽ ചുമതലയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |