രാമനാട്ടുകര: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൃദുൽ (14) മരണത്തിനു കീഴടങ്ങി. ഫാറൂഖ് കോളേജ് സ്വദേശി ഇരുമൂളി പറമ്പ് കൗസ്തുഭത്തിൽ ഇ.പി.അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. ബുധനാഴ്ച വൈകിട്ടോടെ നിലഗുരുതരമായിരുന്നു. അർദ്ധരാത്രിയോടെ മരിച്ചു. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ചംകുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടുതുടങ്ങിയത്. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ:മിലൻ. ഇന്നലെ ഉച്ചയ്ക്ക് 1ന് ഗോതീശ്വരം ശ്മശാനത്തിൽ സംസ്കാരം നടത്തി. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |