SignIn
Kerala Kaumudi Online
Saturday, 06 July 2024 1.00 PM IST

ദുൽഖറിന്റെ കാന്തായിൽ കൃതി ഷെട്ടി

ചിത്രീകരണം സെപ്തംബറിൽ

ss

ദുൽഖർ സൽമാൻ നായകനാകുന്ന കാന്താ എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ കൃതി ഷെട്ടി നായിക. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സെൽവമണി സെൽവരാജ് ആണ് സംവിധാനം.ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി ചേർന്നാണ് നിർമ്മാണം. ബ്ളാക് ആൻഡ് വൈറ്റിലാണ് കാന്താ ഒരുങ്ങുന്നതെന്നാണ് വിവരം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കാന്താ റിലീസ് ചെയ്യും. ലൈഫ് ഒഫ് പൈ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ച സെൽവമണി സെൽവരാജനും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്. തെന്നിന്ത്യൻ സുന്ദരിയായ കൃതി ഷെട്ടി അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരികയാണ്. ടൊവിനോ തോമസ് മൂന്നു വേഷത്തിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം ഒാണത്തിന് റിലീസ് ചെയ്യും.

അതേസമയം ദുൽഖർ സൽമാൻ നായകനാവുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ സെപ്തംബർ 27ന് പ്രദർശനത്തിന് എത്തും. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ ആയി ദുൽഖർ സൽമാൻ എത്തുന്നു. മീനാക്ഷി ചൗധരി ആണ് നായിക. സിതാര എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.