SignIn
Kerala Kaumudi Online
Sunday, 28 July 2024 9.50 PM IST

ക്രോക്‌സ് ചെരുപ്പിൽ എന്തുകൊണ്ട് 13 ദ്വാരങ്ങൾ; ചത്താലും തേഞ്ഞുതീരാത്ത ട്രെൻഡിംഗ് ഷൂസിന് പിന്നിലെ കഥ

-crocs-shoes

യുവാക്കളുടെ ഇടയിൽ അടുത്ത കാലത്തായി ഏറ്റവും ട്രെൻഡിഗായി മാറിയ ചെരുപ്പുകളിൽ ഒന്നാണ് ക്രോക്സ്. വിപണിയിൽ അപരൻ കുറേ ഉണ്ടെങ്കിലും ക്രോക്സ് ധരിച്ച് പുറത്തിറങ്ങുമ്പോഴുള്ള കംഫർട്ട് മറ്റൊന്നിനും ലഭിക്കില്ല. ഒരിക്കൽ വാങ്ങിച്ചാൽ രണ്ട് മൂന്നും വർഷം വരെ ഉപയോഗിക്കാമെന്നത് ക്രോക്സിന്റെ മാത്രം പ്രത്യേകതയാണ്. ആദ്യം ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം പുറത്തിറക്കിയ ഈ ചെരുപ്പ് വളരെ പെട്ടെന്നാണ് മാർക്കറ്റിൽ മികച്ച സ്ഥാനം കണ്ടെത്തിയത്. 2002ൽ പുറത്തിറങ്ങിയ ക്രോക്സ് ചെരുപ്പിനും ആ കമ്പനിക്കും ചില പ്രത്യേകതയുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം...

ക്രോക്സ് ചെരുപ്പ് പ്രധാനമായും ബോട്ടിലും വെള്ളത്തിലും യാത്ര ചെയ്യുന്നവർക്ക് വേണ്ടി മാത്രമാണ് നിർമ്മിച്ചത്. കാരണം, ഈ ചെരുപ്പുമായി വെള്ളത്തിലിറങ്ങിയാൽ വഴുതി വീഴില്ല. മാത്രമല്ല, വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാമെന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ക്രോക്സ് എന്ന പേരും വീണത്. വെള്ളത്തിലും കരയിലും ജീവിക്കുന്ന മുതല (ക്രോക്കഡൈൽ) പേരിൽ നിന്നാണ് ക്രോക്സ് രൂപം കൊണ്ടത്.

ആദ്യ കാഴ്ചയിൽ ആർക്കും ഇഷ്ടം തോന്നാത്ത വിധത്തിലായിരുന്നു ക്രോക്സിന്റെ ഡിസൈൻ. എന്നാൽ ആ ഡിസൈൻ തന്നെയാണ് ക്രോക്സിന്റെ വിജയവും. ആദ്യ ഘട്ടത്തിൽ അവർ മാർക്കറ്റിൽ ഉപയോഗിച്ച ഒരു പ്രധാന പരസ്യ വാചകം 'ugly can be beautiful' എന്നായിരുന്നു. ഈ പരസ്യ വാക്ക് ഹിറ്റായതോടെ കമ്പനിയുടെ രാശി മാർക്കറ്റിൽ തെളിഞ്ഞു. ആദ്യ ഘട്ടത്തിൽ ഇറക്കിയ എല്ലാ ചെരുപ്പുകളും വിറ്റുപോയി.

എന്നാൽ ചെരുപ്പ് ഹിറ്റായതോടെ എല്ലാവരുടെയും മനസിലുള്ള പ്രധാന സംശയം, എന്തുകൊണ്ടാണ് ക്രോക്സ് ചെരുപ്പിൽ 13 ദ്വാരങ്ങൾ ഉള്ളത് എന്നായിരുന്നു. ഒരു ജോഡി ചെരുപ്പിൽ ആകെ 26 ദ്വാരങ്ങളാണുള്ളത്. എന്തുകൊണ്ടാണിത്?

ഭാരം കുറഞ്ഞതും സുഖകരവും സ്ലിപ്പ്‌റെസിസ്റ്റന്റ് ഷൂ ആയിട്ടായിരുന്നു ക്രോക്സ് പുറത്തിറക്കിയത്. വെള്ളത്തിൽ വീണാൽ ഒഴുകുന്ന വിധമാവണം ഇതിന്റെ ഡിസൈനെന്ന് കമ്പനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബോട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഈ ചെരുപ്പ് വെള്ളത്തിൽ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ഗുണം ചെയ്യും. ചെരുപ്പിലെ ദ്വാരങ്ങൾ വെന്റിലേഷന് വേണ്ടിയാണ് നൽകിയിരിക്കുന്നത്. ഇത് പുതുമ നിലനിർത്തുകയും ഈർപ്പം പുറത്തുവിടുകയും ചെയ്യുന്നു. മാത്രമല്ല പതിമൂന്ന് ദ്വാരങ്ങൾ പാദത്തിന് ചുറ്റും വായു സഞ്ചരിക്കാനും വിയർപ്പ് ബാഷ്പീകരിക്കാനും അനുവദിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CROCS, SANDAL, VIRAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.