സ്റ്റുട്ട്ഗാട്ട്: സ്പെയിനെതിരായ യൂറോ ക്വാർട്ടർ പോരാട്ടത്തോെടെ ജർമ്മൻ മിഡ്ഫീൽഡ് ജനറൽ ടോണി ക്രൂസ് ബൂട്ടഴിച്ചു. യൂറോയോടെ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് 34കാരനായ ക്രൂസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. റയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തോടെ ക്ലബ് ഫുട്ബാളിൽ നിന്ന് താരം വിടവാങ്ങിയിരുന്നു. 17 വർഷത്തോളം നീണ്ട പ്രൊഫഷണൽ കരിയറിൽ നേടാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് ക്രൂസിന്റെ മടക്കം. 2014ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിലെ പ്രധാന താരമായിരുന്ന ക്രൂസ് 2021ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും നിലിവിലെ കോച്ച് ജൂലിയൻ നെഗൽസ്മാന്റെ പ്രത്യേക താത്പര്യ പ്രകാരം തീരുമാനം പിൻവലിച്ച് തിരിച്ചെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |