ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ ജീവിതരേഖ.
1954 സെപ്റ്റംബർ 29ന് ജനനം
പിതാവ് അസീരി വംശജൻ, മാതാവ് കുർദ്ദ് വംശജ
2008 മുതൽ തബ്രിസിൽ നിന്നുള്ള എം.പി
2013ലും 2021ലും പ്രസിഡന്റ് തിരഞ്ഞടുപ്പിൽ തോറ്റു
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ
മുൻ ആരോഗ്യ മന്ത്രി, മുൻ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ
1980 -88ലെ ഇറാൻ-ഇറാക്ക് യുദ്ധത്തിൽ സൈനിക സേവനം
2022ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയതിനെതിരെ ശബ്ദമുയർത്തി
ഹിജാബ് നിർബന്ധമാക്കുന്ന നിയമത്തിൽ ഇളവ് വാഗ്ദാനം
ആണവ പദ്ധതിയുടെ പേരിലുള്ള ഉപരോധം നീക്കാൻ പാശ്ചാത്യ രാജ്യങ്ങളുമായി ചർച്ചയ്ക്ക് തയ്യാർ
ഗൈനക്കോളജിസ്റ്റായ ഭാര്യയും ഒരു മകളും 1993ൽ കാർ അപകടത്തിൽ മരിച്ചു. രണ്ട് ആൺ മക്കളെയും മകളെയും ഒറ്റയ്ക്ക് വളർത്തി
വെല്ലുവിളികൾ ഏറെ
ഗാസയുദ്ധം പശ്ചിമേഷ്യയിൽ സൃഷ്ടിച്ച സംഘർഷം
ഇസ്രയേലുമായുള്ള ശത്രുത
ആണവ പദ്ധതിയുടെ പേരിൽ അമേരിക്കയുമായുള്ള സംഘർഷം
പാശ്ചാത്യ ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി
ഹിജാബിൽ ഉൾപ്പെടെയുള്ള ആഭ്യന്തര അസ്വസ്ഥതകൾ
പരമോന്നത മതനേതാവ് ഖമനേയിയെ മറികടന്നുള്ള പരിഷ്കാരങ്ങൾ അസാദ്ധ്യം
ഖമനേയിക്ക് വിധേയനാവണം.
ഇറാൻ പ്രസിഡന്റെന്ന നിലയിൽ ഖമനേയിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ നിർണായക പങ്ക്.
താഴ്ന്ന പോളിംഗ്
വോട്ടർമാർ - 6,14,52,321
റൗണ്ട് 1 - 39.93%
റൗണ്ട് 2 - 49.68 %
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |