SignIn
Kerala Kaumudi Online
Tuesday, 30 July 2024 4.25 AM IST

അക്ഷതയ്‌ക്കെതിരെ ട്രോളുകൾ

pic

ലണ്ടൻ: യു.കെ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് മുന്നിൽ മുൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഋഷി രാജിവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞ് ഭാര്യ അക്ഷതാ മൂർത്തി. ഡൗണിംഗ് സ്ട്രീറ്റിലെ വസതിക്ക് മുന്നിൽ ഋഷി വിടവാങ്ങൽ പ്രസംഗം നടത്തുമ്പോൾ അക്ഷത ധരിച്ചിരുന്ന 42,000 രൂപയുടെ വസ്ത്രമാണ് ട്രോളുകൾക്ക് പിന്നിൽ. വെള്ള, നീല, ചുവപ്പ് നിറത്തിലെ വരകൾ നിറഞ്ഞ ഹൈനെക്ക് ഡിസൈനിലെ ഗൗണാണ് അക്ഷത ധരിച്ചിരുന്നത്. ചിലർ വസ്ത്രത്തിന്റെ വിലയെ വിമർശിച്ചപ്പോൾ മറ്റുചിലർ അതിന്റെ ഡിസൈനെയാണ് പരിഹസിച്ചത്. അക്ഷത അമേരിക്കൻ പതാക പുതച്ചിരിക്കുകയാണോ എന്ന് ചിലർ പരിഹസിച്ചപ്പോൾ വസ്ത്രത്തിന്റെ ഡിസൈനെ ക്യു.ആർ കോഡ് മുതൽ അസ്ഥികൂടത്തോട് വരെ ഉപമിച്ചവരുണ്ട്. ഇതാദ്യമായല്ല അക്ഷതയ്ക്കെതിരെ യു.കെയിൽ വിവാദങ്ങളുണ്ടാകുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ് അക്ഷത. രാജകുടുംബത്തേക്കാൾ സമ്പന്ന. അക്ഷത കമ്പനി ഷെയറുകളിൽ നിന്നുള്ള ആഗോള വരുമാനത്തിന്റെ ടാക്സ് ബ്രിട്ടനിൽ അടയ്ക്കുന്നില്ലെന്നാരോപിച്ചും നേരത്തെ വിവാദം ഉയർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.