SignIn
Kerala Kaumudi Online
Tuesday, 30 July 2024 9.14 AM IST

ബൈക്കുമായി റോഡിലിറങ്ങുന്നവർ ശ്രദ്ധിച്ചോളൂ, പൊലീസ് പിടിച്ചാൽ പിഴ മാത്രം പോര, ഇൻഷ്വറൻസും എടുപ്പിക്കും

road

പാലക്കാട്: ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷ്വറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതുസംബന്ധിച്ച് കർശന നിർദ്ദേശം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. 2022 നവംബർ 24 ന് പാലക്കാട് കയറാംകോട് വാഹനപരിശോധന നടത്തിയ പൊലീസ്, ഇൻഷ്വറൻസ് ഇല്ലാത്ത മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പലപ്പോഴും റോഡപകടങ്ങൾ കാരണം വഴിയാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ട ബാദ്ധ്യത മോട്ടോർ വാഹന വകുപ്പിനും പൊലീസിനുമുണ്ട്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുള്ളതായി പറയുന്നു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നടത്തിയ പരിശോധനയിലാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടുകൊടുത്തത്.

ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വാർത്തയായത് പൊലീസിന്റെ യശസിന് കളങ്കമുണ്ടാക്കി. തുടർന്ന് എസ്.ഐക്ക് മെമ്മോയും താക്കീതും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം പരിശോധനയിൽ വിട്ടുകൊടുത്ത ശേഷം അപകടത്തിൽപ്പെട്ടാൽ ഉത്തരവാദി പൊലീസായിരിക്കുമെന്ന് പരാതിക്കാരനായ അഡ്വ. ഗിരീഷ് നൊച്ചുള്ളി അറിയിച്ചു. വാഹന പരിശോധന നടത്തിയ പൊലീസുദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണരുതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD, INSURANCE, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.