SignIn
Kerala Kaumudi Online
Wednesday, 31 July 2024 3.59 PM IST

റിയൽ എസ്റ്റേറ്റ് ഇടപാടുകാരനൊപ്പം റീൽ; പൊലീസുകാർക്കു സസ്‌പെൻഷൻ

gf

ലക്നൗ: റിയൽ എസ്റ്റേറ്റ് ഇടപാടുകാരനൊപ്പം ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇൻസ്‌പെക്ടർമാരായ ധർമേന്ദ്ര ശർമ, റിതേഷ് കുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.റീൽ പുറത്തുവന്നതിനു പിന്നാലെ വിവാദമായി.

അങ്കുർ വിഹാർ സ്റ്റേഷനിലെ പൊലീസുകാരാണ് ഇരുവരും.ഗാസിയാബാദിലെ ട്രോണിക്കയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ സർതാസിനൊപ്പമാണ് റീൽ ചിത്രീകരിച്ചത്. ഇതിനായി പൊലീസുകാർ സർതാസിന്റെ ഓഫിസിലെത്തി. ഹൈവേയിലുള്ള എസ്.യു.വികളുടെ പശ്ചാത്തലത്തിൽ പൊലീസുകാർ സർതാസിനെ കാണുന്നതും ഹസ്തദാനം നൽകുന്നതും ഇരുവരും സർതാസിനൊപ്പം നടന്നുനീങ്ങുന്നതുമാണ് റീലിലുള്ളത്. സർതാസിന്റെ ഇടവും വലവും നിന്ന് സ്ലോ മോഷനിൽ ഇവർ നടന്നു നീങ്ങുന്നത് കാണാം. അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LKG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.