ന്യൂയോർക്ക്: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ സെമി ഫൈനൽ നാളെ നടക്കും. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും വിസ്മയക്കുതിപ്പു നടത്തുന്ന കന്നിക്കാരായ കാനഡയും തമ്മിലുള്ള സെമി പോരാട്ടം നാളെ ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ്. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയമാണ് മത്സരവേദി.
ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ എമി മാർട്ടിനസിന്റെ മികവിൽ ഇക്വഡറിനെ വീഴ്ത്തിയാണ് അർജന്റീന സെമിയിലെത്തിയിരിക്കുന്നത്. മറുവശത്ത് കാനഡ വെനസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് കാനഡ ക്വാർട്ടർ കടന്നത്. പരിക്കിന്റെ പിടിയിലായിരുന്ന
അർജന്റീനയുടെ ഇതിഹാസ താരം ഇതിഹാസ താരം ലയണൽ മെസിക്ക് ഇതുവരെ യഥാർത്ഥ ഫോമിലേക്ക് ഉയരാനായിട്ടില്ല. എന്നാൽ ടീമെന്ന നിലയിൽ മികച്ച പ്രകടനമാണ് അർജന്റീന പുറത്തെടുക്കുന്നത്. മറുവശത്ത് അൽഫോൻസോ ഡേവിസിന്റെ നേതൃത്വത്തിൽ കാനഡ സ്വപ്നസമാനമായ മുന്നേറ്റമാണ് ടൂർണമെന്റിൽ നടത്തുന്നത്. പെറുവിനെ കീഴടക്കിയ കാനഡ കരുത്തരായ ചിലിയെ ഗോൾ രഹിത സമനിലയിൽ കുരുക്കിയിരുന്നു.
അവസാനം കളിച്ച എട്ട് മേജർ ടൂർണമെന്റിൽ ഏഴിലും അർജന്റീന സെമിയിൽ എത്തിയിട്ടുണ്ട്
കോപ്പ അമേരിക്ക സെമിയിൽ എത്തുന്ന നാലാമത്തെ കോൺകാകാഫ് ടീമാണ് കാനഡ
നേർക്കുനേർ
ഇത് മൂന്നാം തവണയാണ് ഇരുടീമും മുഖാമുഖം വരുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർജന്റീനയ്ക്കായിരുന്നു ജയം.
2-0
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും മുഖാമുഖം വന്നപ്പോൾ അർജന്റീന2-0ത്തിനാണ് ജയിച്ചത്.
സെമിയിലേക്കുള്ല വഴി
അർജന്റീന
ഗ്രൂപ്പ് ഘട്ടം
കാനഡയ്ക്കെതിരെ ജയം 2-0
ചിലിക്കെതിരെ ജയം 3-0
പെറുവിനെതിരെ ജയം 2-0
ക്വാർട്ടറിൽ
ഇക്വഡോറിനെ ഷൂട്ടൗട്ടിൽ കീഴടക്കി (4-2)
കാനഡ
അർജന്റീനയ്ക്കെതിരെ തോൽവി (0-2)
പെറുവിനെതിരെ ജയം 1-0
ചിലിക്കെതിരെ ഗോൾ രഹിത സമനില
ക്വാർട്ടറിൽ
വെനസ്വേലയെ ഷൂട്ടൗട്ടിൽ കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |