SignIn
Kerala Kaumudi Online
Tuesday, 15 October 2024 5.05 AM IST

മമ്മൂട്ടി ചിത്രത്തിൽ സുസ്മിത ഭട്ട് നായിക

Increase Font Size Decrease Font Size Print Page
mammotty

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നടതാരം സുസ്മിത ഭട്ട് നായിക. സാമന്തയ്ക്ക് നിശ്ചയിച്ച വേഷത്തിലേക്കാണ് സുസ്മിത എത്തുന്നത്. മോഡലിംഗ് രംഗത്തുനിന്ന് അഭിനയരംഗത്തേക്ക് വന്ന സുസ്മിത കന്നട മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. കാവ്യാഞ്ജലി എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടി.

പിന്നീട് നിരവധി ടെലിവിഷൻ ഷോകളുടെയും സീരിയലുകളുടെ ഭാഗമായി. പിന്നീടാണ് വെള്ളിത്തിര പ്രവേശം. ചൗ ചൗ ബാത്ത് ആണ് ശ്രദ്ധേയ ചിത്രം.അതേസമയം കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച വഫ ഖദീജ ആണ് മറ്റൊരു പ്രധാന താരം. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ

സിദ്ദിഖ്, ലെന, ഗോകുൽ സുരേഷ്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ സൂരജ്-നീരജ്‌. മൂന്നാർ, വാഗമൺ, ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ദേവ് ക്യാമറ ചലിപ്പിക്കുന്നു. സംഗീതം പകരുന്നത് ദർബുക ശിവയാണ്.എഡിറ്റർ ആന്റണി എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിംഗ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.