SignIn
Kerala Kaumudi Online
Thursday, 08 August 2024 11.01 AM IST

ടൂറിസം കേന്ദ്രങ്ങളിൽ ഇൻഫർമേഷൻ കിയോസ്കുകൾ: മന്ത്രി റിയാസ്

tourism

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ ഇൻഫർമേഷൻ കിയോസ്കുകൾ സ്ഥാപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് അവരുടെ ഭാഷയിൽ ആശയവിനിമയത്തിന് സഹായിക്കുന്നതാവും കിയോസ്കുകൾ. ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം നടപ്പാക്കുമെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.

കെ.ടി.ഡി.സി ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപം കാരവാൻ പാർക്കുകൾ സ്ഥാപിക്കും. കാരവാൻ ടൂറിസം പദ്ധതിയെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുന്നുണ്ട്.
വനംവകുപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഈ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും. നഗരവീഥികളെ തിരുവനന്തപുരം മാനവീയം വീഥി മാതൃകയിൽ സാംസ്കാരിക ഇടനാഴിയാക്കി മാറ്റുമെന്നും മന്ത്രി പറ‍ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURISM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.