പൂനെ: വിവാദ മുൻ ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കറുടെ പിതാവിനെതിരെ വീണ്ടും കേസ്. ഔദ്യോഗിക ജോലി തടസപ്പെടുത്തയതിനും ഭീഷണിപ്പെടുത്തിയതിനും പൂനെ ജില്ലാ കളക്ടറേറ്റിലെ തഹസിൽദാർ ദീപക് അകാഡെ നൽകിയ പരാതിയിലാണ് കേസെടുത്തത്. പൂജയ്ക്ക് അസിസ്റ്റന്റ് കളക്ടറായി നിയമനം ലഭിച്ചയുടൻ ക്യാബിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥനായ ദിലീപ് ഖേദ്കർ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ജൂണിലാണ് സംഭവം. ഭൂമി തർക്കത്തിന്റെ പേരിൽ കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയതിന് ദിലീപിന്റെ ഭാര്യ മനോരമയ്‌ക്കും ദിലീപിനുമെതിരെ കേസെടുത്തിട്ടുണ്ട്.
പൂനെ പൊലീസ് അറസ്റ്റ് ചെയ്ത ഭാര്യ മനോരമയെ അടുത്തിടെ കോടതി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് സിവിൽ സർവീസ് പരീക്ഷ ജയിച്ചതെ[ന്ന് കണ്ടെത്തിയതോടെ യു.പി.എസ്.സി അടുത്തിടെ പൂജയുടെ ഐ.എ.എസ് റദ്ദാക്കുകയും എല്ലാ പരീക്ഷകളിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം പൂജയെ കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |