ന്യൂഡൽഹി: വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യ സ്മൃതി സിംഗിനെതിരെ സമൂഹ മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട കമ്മിഷൻ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു.
അൻഷുമാൻ സിംഗിന്റെ ഭാര്യ സ്മൃതി സിംഗിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച്അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |