SignIn
Kerala Kaumudi Online
Thursday, 18 July 2024 12.04 PM IST

കൊച്ചിയിൽ ഹോട്ടലിന്റെ മുകളിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

hotel

കൊച്ചി: കടവന്ത്രയിലെ ബാ‌ർ ഹോട്ടലിന്റെ മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. വൈറ്റില സ്വദേശിയായ ക്രിസ് ജോർജ് എബ്രഹാം (23) ആണ് മരിച്ചത്. ഹോട്ടൽ കെട്ടിടത്തിന്റെ 11-ാമത്തെ നിലയിൽ നിന്നാണ് യുവാവ് ചാടിയത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ഹോട്ടൽ പരിസരത്ത് നിന്നും യുവാവ് എഴുതിയെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയത്.രാവിലെ ഹോട്ടലിലെത്തിയ ക്രിസ് നേരേ റൂഫ് ടോപ്പിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നാണ് താഴേക്ക് ചാടിയത്. ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് യുവാവ് വീണത്. മാരകമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

'എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമുണ്ട്, എന്റെ നല്ല കാര്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയില്‍ അടക്കണം' എന്നായിരുന്നു ക്രിസിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOY, SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.