മലപ്പുറം : കോഡൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പണി പൂർത്തീകരിച്ച യൂത്ത് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ ഡേ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.എൻ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി.പി. ഷാജി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ടി. മുജീബ്, ജനറൽ സെക്രട്ടറി സബാഹ് , ഭാരവാഹികളായ ജലീൽ വില്ലൻ, കെ.ടി.റിയാസ്, പ്രചാരണ കമ്മിറ്റി ഭാരവാഹികളായ വി.പി. ഫൈസൽ, ഇർഷാദ് പാട്ടുപാറ, എം.ടി. മുർഷിദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |