കണ്ണൂർ: പള്ളിക്കുന്ന് സെൻട്രൽ ജയിലിന് സമീപം ഇന്നോവ കാറിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കൊറ്റാളി സ്വദേശി മുഹമ്മദ് ഇർഫാൻ (27), മക്രേരി സ്വദേശി പി.ആഷിൻ (29) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. ഇവരുടെ കൈയിൽ നിന്നും 3.76 ഗ്രാം എം.ഡി.എം.എയും 1.37 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്നോവ കാറിൽ മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 7.30 ഒാടെയാണ് പരിശോധന നടത്തിയത്. കാറിന്റെ പുറകിലെ സീറ്റിൽ വിൽപനയ്ക്കായി ചെറുകവറുകളിലാക്കിയാണ് എം.ഡി.എം.എ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |