കൊല്ലം: കൊട്ടറയിൽ നടന്ന ജില്ലാ റോൾ ബാൾ മത്സരത്തിൽ കരുനാഗപ്പള്ളി അക്ഷയഗുരു സ്പോർട്സ് അക്കാഡമിക്ക് മികച്ച വിജയം. സബ് ജൂനിയർ പുരുഷ വിഭാഗത്തിൽ അക്ഷയ്.എൽ ജിത്ത്, അൽത്താഫ് സിറാജ്, ആന്റോ ഈപ്പൻ, മുഹമ്മദ് അൻവർ, ദേവദത്തൻ, ഫഹദ് മിനി എന്നിവർ സ്വർണ മെഡൽ നേടി. ആയുഷ്, അനിക്ക്, ഗൗതം, ജഗൻനാഥ്, ദേവദർശൻ, ഹിതേഷ്, ശിവമാധവ്, വസുദേവ്, അഭിനവ് ശ്യാം എന്നിവർ പുരുഷ വിഭാഗത്തിൽ വെള്ളി നേടി. ഹരിനന്ദന, വിസ്മയ, അയന സബ് ജൂനിയർ വനിതാ വിഭാഗത്തിൽ വെള്ളി നേടി. ജൂനിയർ വനിത വിഭാഗത്തിൽ സീതൾ മിനിക്ക് വെള്ളി മെഡൽ ലഭിച്ചു. വനിതാ വിഭാഗത്തിൽ വേദിക, ശിവശ്രീ, ഇഷ പദ്മിനി, ഹാജറ സലാം, ദേവരാധ്യ, ഹൃതിക എന്നിവർക്ക് വെങ്കലം കിട്ടി. ജൂനിയർ പുരുഷ വിഭാഗത്തിൽ ഹരിനാരായണൻ, ആദിത്യൻ, അഭിനവ്, ജഹാൻസ്ൽ, സാബിത്, അമരീഷ്, അഭിഷേക്,മുഹമ്മദ് അദിനാൻ എന്നിവർക്ക് വെങ്കലം ലഭിച്ചു. സംസ്ഥാന തല റോൾ ബാൾ മത്സരത്തിലേക്ക് അക്കാഡമിയിൽ നിന്ന് 16 കായികതാരങ്ങൾ യോഗ്യത നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |