SignIn
Kerala Kaumudi Online
Saturday, 24 August 2024 11.33 AM IST

ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ജോലി ലഭിക്കും, ശമ്പളവർദ്ധനവ് ഒപ്പം ചിട്ടിയടക്കം കൈയിലെത്താനുള്ള പറ്റിയ സമയം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂലൈ 18 1199 കർക്കടകം 3 വ്യാഴാഴ്ച.

(പുലർച്ചെ 3 മണി 12 മിനിറ്റ് 12 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം )


അശ്വതി: അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും,കോടതി കാര്യങ്ങളിൽ പ്രയാസങ്ങൾ, ദാമ്പത്യ വിഷമതകൾ, കുടുംബ സുഖക്കുറവ്.

ഭരണി: ആരോഗ്യപരമായി കരുതൽ വേണം, ദൂരയാത്രാക്ലേശം,ധനനഷ്ടം ഉണ്ടാകും, ആഡംബര വസ്തുക്കൾക്കായി ധനം ചെലവാക്കും.

കാർത്തിക: നിർമ്മാണ പ്രവർത്തികളിൽ തടസങ്ങൾ, അലങ്കാരങ്ങൾക്കും മറ്റും പണം ചിലവാക്കും. ബുദ്ധിമുട്ടുകൾ, സഹോദരർ മുഖേന മനഃക്ലേശം.

രോഹിണി: ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും. ആരോപണങ്ങൾ, ദാമ്പത്യ ജീവിതത്തിൽ ഭിന്നതകൾ.

മകയിരം: പ്രണയ കാര്യങ്ങളിൽ ദുഃഖം, കാര്യങ്ങൾ അനുകൂലമായി നടക്കാത്തതിനാൽ നിരാശാബോധം. മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങൾ, അവിചാരിത തടസങ്ങൾ.

തിരുവാതിര: അന്യരെ സഹായിക്കാനുള്ള മനസ്സ് കാണിക്കും, വരുമാനത്തിൽ വർദ്ധനവ്,ആത്മവിശ്വാസം വർദ്ധിക്കും.അനുകൂല സ്ഥലംമാറ്റം, പലരീതിയിലും ഉയർച്ചയുണ്ടാകും.

പുണർതം: വിജയം പ്രതീക്ഷിച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, വാക്‌സാമർത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും.

പൂയം: മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും, അകന്നു നിന്ന കല്യാണാലോചനകൾ വീണ്ടും സജീവമാകും. ജീവിതത്തിൽ
പുരോഗതി വന്നുചേരും, ജീവിത പങ്കാളിക്ക് ജോലിയിൽ ഉയർച്ച.

ആയില്യം: ആപത്തുകളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, യാത്ര ചെയ്യാൻ യോഗം, കുടുംബത്തിൽ ഐശ്വര്യം, കർമ്മരംഗത്ത് പുരോഗതി.

മകം: ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകൾ മാറിക്കിട്ടും. കലാപരമായ കാര്യങ്ങളിൽ വിജയം, തൊഴിൽപരമായി അനുകൂല സമയം, പല വിധത്തിൽ സാമ്പത്തിക നേട്ടം.

പൂരം: സാമ്പത്തിക കാര്യങ്ങളിൽ മേൻമ, തർക്കങ്ങൾ പരിഹരിക്കും, ബന്ധുക്കൾ ഒരുമിക്കും, മാനസിക സംതൃപ്തി ലഭിക്കും.

ഉത്രം: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല.ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസം.

അത്തം: കർമ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം, സഹപ്രവർത്തകർ ചതിക്കാൻ സാദ്ധ്യത, പൊതുജനങ്ങളുമായി കലഹിക്കും.

ചിത്തിര: സ്ത്രീകൾ അപവാദം പറഞ്ഞു പരത്തും, വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും, പലവിധ പ്രശ്നങ്ങളുണ്ടാകും, കർമ്മ മേഖലയിൽ അശ്രദ്ധ.

ചോതി: കുടുംബവുമായി അകൽച്ച, ബന്ധുക്കൾക്ക് രോഗാരിഷ്ടത, അനാവശ്യമായി പണം ചെലവാകും. മാനസിക സംഘർഷം വർദ്ധിക്കും, ജാമ്യം നിൽക്കരുത്.

വിശാഖം: ധനം സമ്പാദിക്കാൻ നന്നേ ബുദ്ധിമുട്ടും, കർമ്മരംഗത്ത് പ്രയാസങ്ങൾ. സ്ത്രീകളുമായി കലഹം, ധനമിടപാടുകളിൽ ജാഗ്രത പാലിക്കണം.

അനിഴം: പിതാവിൽനിന്നും അനുകൂല നിലപാട്, മനസ്സുഖം അനുഭവത്തിൽ വരും. ജോലിഭാരം കുറയും, ജനപ്രീതിയും പ്രശംസയും നേടും, സുഹൃത്തുക്കളുമായി വിനോദയാത്ര.

കേട്ട: മനസ്സിൽ ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും, ഭാര്യയുമൊത്ത് ഉല്ലാസയാത്ര നടത്തും, സാമ്പത്തിക നേട്ടം, പ്രയാസമെന്നു തോന്നുന്നവ ലളിതമായി പരിഹരിക്കും.

മൂലം: ഉദ്യോഗതലത്തിൽ ശോഭിക്കും, വിദ്യാപരമായി നല്ല ഉയർച്ച ഉണ്ടാകും. വിവാഹ കാര്യങ്ങളിൽ തീരുമാനം, കാര്യങ്ങൾ നിഷ്പ്രയാസം സാദ്ധ്യമാകും,നൂതന ഗൃഹം വാങ്ങും.

പൂരാടം: മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും,വിവിധ മേഖലകളിൽ നിന്നും പണം വരും. മാതാപിതാക്കളെ സംരക്ഷിക്കും, ദൂര യാത്രകളിൽ കൂടി നേട്ടം.

ഉത്രാടം: വ്യക്തിജീവിതത്തിൽ സ്ത്രീകൾ വഴി സുഖവും സമാധാനവും, ദൈവിക ചിന്ത ഉടലെടുക്കും. സന്താനങ്ങൾ മുഖേന സന്തോഷം, തൊഴിൽ ലബ്ദി.

തിരുവോണം: കുടുംബത്തിന്റെ പിന്തുണ ലഭിക്കും. പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം,യാത്രയിൽ നേട്ടം. പ്രതിബന്ധങ്ങളെ അതിജീവിക്കും, ലക്ഷ്യങ്ങൾ നേടിയെടുക്കും.

അവിട്ടം: സഹോദരഗുണം. പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം. ജീവിത മാർഗ്ഗങ്ങൾ കണ്ടെത്തും, വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും.

ചതയം: ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും, വിദ്യാപരമായ മുന്നേറ്റം, വിദേശാനുകൂല്യം, പ്രണയത്തിൽ അകപ്പെടാം, ആത്മവിശ്വാസം വർദ്ധിക്കും.

പൂരുരുട്ടാതി: കാര്യങ്ങൾ ഉദ്ദേശിച്ച തരത്തിൽ മുന്നോട്ടു നീക്കും, ബന്ധുക്കൾ സഹായിക്കും, ദാനകർമ്മങ്ങൾ നടത്തും, ഇന്റർവ്യുകളിൽ ജയം. അംഗീകാരവും പ്രശസ്തിയും.

ഉത്തൃട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് മോഹം നടക്കും, വിദേശ യാത്രയ്ക്കുള്ള അവസരം, ബുദ്ധിമുട്ടുകൾക്ക് ആശ്വാസം.

രേവതി: ആരോഗ്യസ്ഥിതി മെച്ചപ്പെടും, ജീവിത ചുറ്റ്പാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും, ചതിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടും, സ്വന്തം പ്രയത്നത്തിലൂടെ ഉയർച്ചയും പുരോഗതിയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO, TOMORROW, JOB
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.