കാൻബെറ: ജോലി സമയം കഴിഞ്ഞാൽ മേലധികാരികൾ പറയുന്നത് അനുസരിക്കേണ്ടെന്ന നിയമം പാസാക്കി ഓസ്‌ട്രേലിയ. അടുത്ത തിങ്കളാഴ്‌ച മുതലാണ് രാജ്യത്ത് 'റൈറ്റ് ടു ഡിസ്‌കണക്‌റ്റ്' നിയമം പ്രാബല്യത്തിൽ വരുന്നത്.
ഫ്രെബ്രുവരിയിലാണ് നിയമം പാസാക്കിയത്. ജോലി സമയം കഴിഞ്ഞ് ഫോണിലേക്ക് വരുന്ന മേലധികാരികളുടെ മെസേജോ കോളോ നോക്കേണ്ടതില്ലെന്നും അധിക സമയം ജോലി ചെയ്യേണ്ടതില്ലെന്നുമാണ് നിയമം. ജീവനക്കാർക്ക് അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുന്നതിനോ ഇഷ്‌ടമുള്ള കാര്യങ്ങളിലേർപ്പെടാനോ ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സാധിക്കും. ഇതേ നിയമം ഫ്രാൻസിലും ജർമനിയിലും യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലും നിലവിൽ വന്നിട്ടുണ്ട്.
ഈ വർഷം ആദ്യം നിയമം പാർലമെന്റിൽ എത്തിയപ്പോൾ പെട്ടെന്ന് തയ്യാറാക്കിയ നിയമമാണെന്നും അതിൽ പിഴവുണ്ടെന്ന് കാട്ടി തൊഴിലുടമകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഒരാളുടെ തൊഴിൽ മേഖല, തൊഴിലിന്റെ രീതി, കോൺട്രാക്‌ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തുടങ്ങിയവ കൂടി പരിഗണിച്ച് യുക്തിപരമായ മാറ്റങ്ങൾ വരുത്താനും നിയമം അനുവദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |