ആലപ്പുഴ: അവധി ആഘോഷത്തിനുശേഷം കുവൈറ്റിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയ മാത്യുവിന്റെയും കുടുംബത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ കുവൈറ്റിൽ മടങ്ങിയെത്തിയത്.
കുട്ടികളുടെ വെക്കേഷൻ സമയത്താണ് എല്ലാവർഷവും മാത്യുവും കുടുംബവും നാട്ടിലെത്താറുള്ളത്. ഇത്തവണയും അവധി ആഘോഷത്തിനായെത്തിയ കുടുംബം നാലാഴ്ച മാത്യുവിന്റെ അമ്മ റെയ്ച്ചൽ വർഗീസിനും മറ്ര് ബന്ധുക്കൾക്കുമൊപ്പം സന്തോഷം പങ്കിട്ടാണ് കുവൈറ്രിലേക്ക് മടങ്ങിയത്. ഇവരെ യാത്രയാക്കാൻ ബന്ധുക്കളും അയൽക്കാരും നാട്ടുകാരും വ്യാഴാഴ്ച വീട്ടിലെത്തിയിരുന്നു.
കുവൈറ്രിൽ വിമാനമിറങ്ങിയശേഷവും ഫ്ലാറ്രിലെത്തിയപ്പോഴും വീട്ടിലേക്ക് വിളിച്ച് മാത്യു വിവരം പറഞ്ഞിരുന്നു.
ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഇവർ മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചത്. എൻജിനിയറിംഗ് പാസായശേഷമാണ് മാത്യു മുംബയിലേക്കും പിന്നീട് കുവൈറ്റിലേക്കും ജോലിക്ക് പോയത്. 2009 ഡിസംബറിലായിരുന്നു മുംബയിൽ നഴ്സായിരുന്ന ലിനിയെ വിവാഹം ചെയ്തത്. ഇതിനുശേഷം കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രിയിൽ ലിനിക്ക് ജോലി ലഭിച്ചതോടെ കുവൈറ്റിൽ കുടുംബത്തോടെ താമസമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |