SignIn
Kerala Kaumudi Online
Tuesday, 23 July 2024 4.49 AM IST

ഒറ്റയടിക്ക് 400 പേരെ കൊല്ലും, കൊടുംഭീകരൻ സൈക്ലോൺ

gg

കാൻബെറ : ഏറ്റവും കൂടുതൽ വിഷം പുറത്തുവിട്ട മനുഷ്യരുടെ സംരക്ഷണത്തിലുള്ള ഉരഗം എന്ന റെക്കോഡ് സ്വന്തമാക്കി ' സൈക്ലോൺ " എന്ന പാമ്പ്. ന്യൂസൗത്ത് വെയ്‌ൽസിലെ ഓസ്ട്രേലിയൻ റെപ്റ്റൈൽ പാർക്കിൽ കഴിയുന്ന കോസ്റ്റൽ തായ്‌പാൻ ഇനത്തിലെ പാമ്പാണ് സൈക്ലോൺ. വിഷം ശേഖരിക്കുന്നതിനിടെ സൈക്ലോൺ ചീറ്റിയത് 400 മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള വിഷമാണ്.! ഒറ്റക്കടിയിൽ 0.18 ഔൺസിലേറെ വിഷം സൈക്ലോൺ പുറത്തുവിട്ടു (5.2ഗ്രാം). പാർക്കിലെ ഏറ്റവും അപകടകാരിയായ പാമ്പാണ് സൈക്ലോൺ. സൈക്ലോണിന്റെ പെരുമാറ്റം തികച്ചും പ്രവചനാതീതമായതിനാൽ അതീവ ശ്രദ്ധയോടെയാണ് വിദഗദ്ധർ അതിനെ കൈകാര്യം ചെയ്യുന്നത്. പൊതുവെ അക്രമകാരികളാണ് കോസ്റ്റൽ തായ്‌പാനുകൾ. ഇവയുടെ കടിയേറ്റ് എല്ലാ വർഷവും ഓസ്ട്രേലിയയിൽ മരണം റിപ്പോർട്ട് ചെയ്യാറുണ്ട്. സാധാരണ 1.8 ഗ്രാം വിഷമാണ് കോസ്റ്റൽ തായ്‌പാനുകൾ ഒറ്റത്തവണ പുറത്തുവിടുന്നത്. എന്നാൽ ഇതിന്റെ മൂന്നിരട്ടിയാണ് സൈക്ലോൺ ഉത്പാദിപ്പിച്ചത്. ഈ പാർക്കിലെ തന്നെ മറ്റൊരു കോസ്റ്റൽ തായ്‌പാന്റെ റെക്കോഡാണ് സൈക്ലോൺ തകർത്തത്. പ്ലാസ്റ്റികിൽ പൊതിഞ്ഞ ഷോട്ട് ഗ്ലാസിലേക്ക് കടിപ്പിച്ചാണ് പാമ്പിന്റെ വിഷം ശേഖരിക്കുന്നത്. ചില മരുന്നുകളുടെ നിർമ്മാണത്തിനും ശാസ്ത്ര പഠനത്തിനും വേണ്ടിയാണ് ഇത്തരത്തിൽ ശേഖരിക്കുന്നത്. ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പ് സ്പീഷീസാണ് തായ്‌പാൻ. ഇതിൽ ഇൻലാൻഡ് തായ്‌പാനുകൾക്കാണ് ഏറ്റവും വീര്യമേറിയ വിഷം. കോസ്റ്റൽ തായ്‌പാന് രണ്ടാം സ്ഥാനമാണ്. 6.5 അടി വരെ നീളം വയ്ക്കുന്ന കോസ്റ്റൽ തായ്‌പാനെ ഓസ്ട്രേലിയയിലും ന്യൂഗിനിയിലും മാത്രമാണ് കാണാനാവുക.

അതേ സമയം,​ ഇൻലാൻഡ് തായ്പാനുകൾ പൊതുവെ ആരുടെയും ശല്യമില്ലാതെ മനുഷ്യവാസമില്ലാത്ത വിജനമായ പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. മാത്രമല്ല പ്രകോപനങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുമാറാൻ ഇക്കൂട്ടർ ശ്രമിക്കുന്നു. എന്നാൽ തങ്ങളുടെ ജീവന് ഭീഷണിയെന്ന് കണ്ടാൽ ഇവയും ആക്രമിക്കും. ഇവ മനുഷ്യരുടെ മുന്നിൽപ്പെടുന്നതും അപൂർവമാണ്. ലോകത്ത് 3,971 പാമ്പ് സ്പീഷീസിൽ 600 ഓളം വിഷപ്പാമ്പ് സ്പീഷീസുകളുണ്ട്. ഇതിൽ 200 എണ്ണത്തിന് മാത്രമാണ് മനുഷ്യനെ കൊല്ലാനോ അല്ലെങ്കിൽ ജീവന് അപകടം സൃഷ്ടിക്കാനോ ശേഷിയുള്ളത്. ലോകത്തെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പ് രാജവെമ്പാലയാണ്. ബ്ലാക് മാംബ, റസൽസ് വൈപ്പർ, സോ-സ്കേൽഡ് വൈപ്പർ, ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്, ടൈഗർ സ്നേക്ക് തുടങ്ങിയവയാണ് മറ്റ് അപകടകാരികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.