ഫിഷറീസിനും മൃഗസംരക്ഷണത്തിനും ക്ഷീരമേഖലയ്ക്കും കേന്ദ്ര ബഡ്ജറ്റിൽ നേട്ടമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. 2616.44 കോടിയാണ് ഫിഷറിസ് മേഖലയ്ക്ക് വകയിരുത്തിയത്. കഴിഞ്ഞതവണത്തേക്കാൾ 54 ശതമാനത്തിന്റെ വർദ്ധന. ചെമ്മീൻ ഉത്പാദനത്തിനും കയറ്റുമതിക്കും ഊന്നൽ നൽകാൻ നടപടികൾ പ്രഖ്യാപിച്ചു. ചെമ്മിൻ കൃഷിക്കും കയറ്റുമതിക്കുമുള്ള സാമ്പത്തികസഹായം നബാർഡ് മുഖേന ഏർപ്പെടുത്താൻ തീരുമാനിച്ചു. ന്യൂക്ലിയസ് ബ്രീഡിംഗ് സെന്ററുകൾക്ക് ധനസഹായം നൽകും.
എയിംസ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി
കേരളത്തിൽ എയിംസ് വന്നിരിക്കുമെന്നും, ഇതിനായി സംസ്ഥാന സർക്കാർ കൃത്യമായി സ്ഥലമേറ്രെടുത്ത് തരണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ ഏറ്റെടുത്തിട്ടുണ്ടെന്ന് മാദ്ധ്യമപ്രവർത്തകർ അറിയിച്ചപ്പോൾ അത്രയും മതിയോ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിനോട് അവഗണനയല്ലേ എന്ന ചോദ്യത്തിന് കേരളത്തിൽ ചെറുപ്പക്കാരും സ്ത്രീകളും ഫിഷറിസുമില്ലേയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബഡ്ജറ്ര് പഠിക്കൂയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |