കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്ത ബാധിതർ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴിന് രാവിലെ ഒൻപത് മുതൽ ഉച്ചവരെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തും. ഉരുൾ ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ആയിരത്തിലേറെ പേർ പങ്കെടുക്കും. കഴിഞ്ഞദിവസം ദേശീയ ദുരന്ത പ്രതികരണ നിധിയിയിൽ നിന്നു വിഹിതം അനുവദിച്ച് പുറത്തിറക്കിയ പട്ടികയിൽ പുഞ്ചരിമട്ടം ദുരന്തം പരിഗണിച്ചില്ല. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ നേരിൽക്കണ്ടിട്ടും ജില്ലയെ അവഗണിക്കുകയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |