പത്തനംതിട്ട : റബർ പാൽ ഷീറ്റാക്കി മാറ്റുന്ന റോളറുകൾ മോഷ്ടിച്ച കേസിൽ അടൂർ വടക്കടത്തുകാവ് ഷാജി ഭവനത്തിൽ ഷാജി തങ്കച്ചനെ (49) പൊലീസ് പിടികൂടി. അടൂർ ഏറത്ത് തുവയൂർ വടക്ക് ലക്ഷ്മി ഭവനം ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ വീടിന് സമീപത്തെ ഷെഡ്ഡിലെ മൂന്ന് റോളറുകളാണ് മോഷ്ടിച്ചത്. 17ന് പുലർച്ചെയായിരുന്ന സംഭവം. 15,000 രൂപയുടെ നഷ്ടം സംഭവിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോൾ മോഷ്ടാവ് വെള്ള ഹോണ്ട സിറ്റി കാറിലാണ് എത്തിയതെന്ന് മനസിലായി. കാർ തിരിച്ചറിഞ്ഞതോടെ ഇന്നലെ രാത്രി 12ന് അടൂർ ടൗണിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. നൂറനാട് പാറ ജംഗ്ഷന് സമീപത്തുള്ള ആക്രിക്കടയിൽ നിന്ന് മോഷ്ടിച്ച റോളറുകൾ കണ്ടെടുത്തു. ഇയാൾ മോഷണത്തിനുപയോഗിച്ച കാറും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ടി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |