തിരുവനന്തപുരം: സ്വർണ്ണ വ്യാപാര മേഖലക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്നതാണ് കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റിലൂടെ പ്രതിഫലിച്ചതെന്ന് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറി മാനുഫാക്ടറിംഗ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. ബഡ്ജറ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നു. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് വഴി കള്ളക്കടത്ത് തടയാൻ ഉപകരിക്കുമെന്നും അനുദിനം കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന സ്വർണ്ണവില തടയിടാനും നാളുകളായി ഈ മേഖലയുടെ ആവശ്യത്തിനു ഒരു പരിഹാരമായിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജി.ഡി.ജെ.എം.എം.എ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ഗുൽസാർ അഹമ്മദ് സേട്ട് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |