പത്തനംതിട്ട : പട്ടിക വർഗ വികസന വകുപ്പ് 2024 മാർച്ചിലെ പ്ലസ്ടു പൊതുപരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങളെടുത്തു വിജയിച്ച പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്ന് പ്ലസ് ടു കോഴ്സിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ 2025 ലെ നീറ്റ് , കീം പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏറ്റവും യോഗ്യരായ 100 പേരെ തിരഞ്ഞെടുത്ത് 2025ലെ നീറ്റ് , മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിന് പരിശീലന പരിപാടി നടത്തും. നീറ്റ് പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കട്ടികൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മിനിമം 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഫോൺ : 04735227703.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |