കോട്ടയം: ക്ഷീരവികസന വകുപ്പ് 2024,25 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി 31വരെ ദീർഘിപ്പിച്ചു. ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കണം. പുൽകൃഷി വികസനം, മിൽക്ക്‌ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. 20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശു ഭൂമിയിലുള്ള പുൽകൃഷി, ചോളകൃഷി, നേപ്പിയർ പുല്ലും മുരിങ്ങയും ഉൾപ്പെടുന്ന കോളാർ മോഡൽ പുൽകൃഷി എന്നീ പദ്ധതികളും പുൽകൃഷിയ്ക്കുവേണ്ടിയുള്ള യന്ത്രവത്ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. മിൽക്ക്‌ഷെഡ് വികസന പദ്ധതികൾക്കും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |