കൊച്ചി: പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ഇതിലൂടെ ജിയോ എയർ ഫൈബറിന്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി 30 ശതമാനം കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ 2121 രൂപയ്ക്ക് ലഭ്യമാകും. ആഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി.
എയർ ഫൈബർ 5ജി, പ്ലസ് ഉപയോക്താക്കൾക്കും ഓഫർ ലഭ്യമാണ്. 3 മാസം, 6 മാസം, 12 മാസം കാലാവധിയുള്ള എല്ലാ പ്ലാനുകൾക്കും ഓഫർ ലഭിക്കും. ഇന്ത്യയെ ഒരു ഡിജിറ്റൽ സമൂഹമാക്കി മാറ്റുന്നതിനുമായി എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |