കൊച്ചി: ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ കൊച്ചി ഘടകത്തിന്റെ ഏഴാമത് കോസ്റ്റ് കൺവെൻഷൻ 2024 റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്ലാനിംഗ് ബോർഡിലെ ഡോ.കെ. രവിരാമൻ, നിറ്റജെലാറ്റിൻ ഇന്ത്യ ലിമിറ്റഡ് നിയുക്ത എം.ഡി പ്രവീൺ വെങ്കട്ടരമണൻ, കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ വിശ്വനാഥൻ മിശ്ര, ഡെലോയിറ്റ് പാർട്ണർ അമിത് സിംഗ്, മാനേജ്‌മെന്റ് കൺസൾട്ടിംഗ് പ്രൊഫഷണൽ എ.എൻ രാമൻ എന്നിവർ സംസാരിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ ചെയർപേഴ്‌സൺ മീന ജോർജ് സ്വാഗതവും വൈസ് ചെയർപേഴ്‌സൺ രഞ്ജിനി ആർ. നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |