ശിവഗിരി : സെപ്തംബർ 16,17ന് ശിവഗിരിമഠത്തിൽ നടക്കുന്ന ആഗോള പ്രവാസി സംഗമത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും അല്ലാതെയും പ്രവർത്തകരെത്തിച്ചേരും. സംഗമത്തിന്റെ മുന്നൊരുക്കങ്ങൾ ശിവഗിരിമഠത്തിൽ നടന്നുവരികയാണ്. സംഘടനകളുടെ ഭാരവാഹികളും അനുയായികളും ഉൾപ്പെടുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം വിജയിപ്പിക്കുന്നതിനുളള അണിയറ നീക്കങ്ങളായി. ജില്ലാ സംഗമങ്ങൾ പൂർത്തിയായാൽ മണ്ഡലംതല കൺവെൻഷനുകൾ നടക്കും. ശിവഗിരി മഠം പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിലാണ് ജില്ല, മണ്ഡലം യോഗങ്ങൾ നടക്കുക. ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠർ ജില്ലാ സംഗമങ്ങളിൽ പങ്കെടുത്ത് വിശദികരണം നടത്തും. ലോകത്തെവിടെയുമുളള ഗുരുദേവ ഭക്തരുടേയും അവർ ഉൾക്കൊളളുന്ന സംഘടകളുടേയും മറ്റു ശിവഗിരി ബന്ധുക്കളുടെയും പങ്കാളിത്തമാണ് ശിവഗിരിമഠം പ്രതീക്ഷിക്കുന്നത്. ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരുടെ യോഗം ചേർന്ന് സംഗമ നടത്തിപ്പ് വിലയിരുത്തി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിശദീകരണം നടത്തി. ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി അവ്യയാനന്ദ,സ്വാമി ദേശീകാനന്ദയതി,സ്വാമി അസംഗാനന്ദഗിരി,സ്വാമി സുകൃതാനന്ദ,സ്വാമി ശിവനാരായണ തീർത്ഥ,സ്വാമി ദിവ്യാനന്ദഗിരി,സ്വാമി സത്യാനന്ദതീർത്ഥ,സ്വാമി വിരജാനന്ദഗിരി തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: ശിവഗിരിയിൽ ആഗോളപ്രവാസി സംഗമത്തിന്റെ മുന്നോടിയായി ചേർന്ന സന്യാസിമാരുടെ യോഗത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു. സ്വാമി ശുഭാംഗാനന്ദ,സ്വാമി ശാരദാനന്ദ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |