അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്ര വികസന ട്രസ്റ്റും, അമ്പലപ്പുഴ പൗരാവലിയും സംയുക്തമായി ഡോ.അമ്പലപ്പുഴ ഗോപകുമാർ സ്മരണാഞ്ജലി സംഘടിപ്പിച്ചു. സ്വാമി തുരീയാമൃതനന്ദപുരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രവികസന ട്രസ്റ്റ് സെക്രട്ടറി ടി .ആർ .രാജീവ് അദ്ധ്യക്ഷനായി. പ്രൊഫ. നെടുമുടി ഹരികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എച്ച്.സലാം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ആർ.സഞ്ജയൻ, നാരായണ ഭട്ടതിരിപ്പാട്, വി.ദിനകരൻ, എൻ.ഗോപാലകൃഷ്ണപിള്ള, ശോഭാ ബാലൻ, ജി.വേണുലാൽ, ആർ.ജയരാജ്, സുഷമാ രാജീവ്, കെ.കവിത, കെ.പി.കൃഷ്ണദാസ്, കെ പി .പരീക്ഷിത്, വി.ജെ. ശ്രീകുമാർ ,എൻ.എസ്.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |